തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. ആഭ്യന്തര സെക്രട്ടറിയാണ് അനുമതി നല്‍കിയത്.
ഇതോടെ തിരുവനന്തപുരം നഗരസഭയിൽ ബിജെപി പ്രതിസന്ധിയിലായി. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന്റെ അംഗത്വം അസാധുവാകും. ഇതാണ് ബിജെപിയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.
ഇതോടെ കോർപ്പറേഷനില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചത്. അടുത്ത കോപ്പറേഷന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും സുഗതന്റെ അംഗത്വം നഷ്ടമാകും. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുഗതന് കോര്പ്പറേഷന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നതിലും ബിജെപിക്ക് ആശങ്കയുണ്ട്.